ജോലി നഷ്ടപ്പെട്ടതോടെ ഭർത്താവ് നാട്ടിലേയ്ക്ക് മടങ്ങാൻ നിർബന്ധിച്ചു: ഒന്നരവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (09:02 IST)
പൂനെ: ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ നാട്ടിലേയ്ക്ക് താമസം മാറ്റാൻ നിർബന്ധച്ചതിലുള്ള മനോവിഷമത്തിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് യുവതി. പൂനെ രാജ്ഗുരുനഗറിലെ രാക്ഷേവാടിയിലാണ് സംഭവം. യോഗിത ബാഗല്‍, മകള്‍ കാവ്യ എന്നിവരാണ് മരിച്ചത് യോഗിതയുടെ ഭര്‍ത്താവ് അമിത് ഈ സമയം നാട്ടിലായിരുന്നു. നാട്ടിൽനിന്നും മടങ്ങിയെത്തിയ അമിത് വാതിലിൽ മുട്ടി എങ്കിലും വാതിൽ തുറക്കാതിരുന്നതോടെ പൊലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു.
 
തുടർന്ന് പൊലീസ് എത്തി വതിൽ തുറന്ന് നടത്തിയ പരിശോധനയിൽ യുവതിയെയും മകളെയും സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അമിതിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. ഇതോടെ നാട്ടിലേയ്ക്ക് മടങ്ങാൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചിരുന്നു. ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. പ്രായമായ മാതാപിതാക്കളെ കാണാൻ അമിത് നാട്ടിലേയ്ക്ക് പോയതോടെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article