വൃഷ്ടിപ്രദേശത്ത് മഴ: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

ശ്രീനു എസ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (08:56 IST)
അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാല്‍ മൂന്നാമത്തെ ഷട്ടര്‍ രാവിലെ 07:00 മണിയോടെ 30 cm കൂടി (മൊത്തം 60 cm) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
 
അതേസമയം ഒക്ടോബര്‍12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നല്‍ തുടര്‍ച്ചയായി ഉണ്ടാകാമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. അടുത്ത നാലുദിവസം കേരളത്തില്‍ ശക്തമായി മഴയുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article