വിവാഹിതരാകാതെ പുരുഷനൊപ്പം ജീവിക്കുന്ന സ്ത്രീകൾ വേശ്യകൾക്ക് തുല്യരെന്ന് രാജസ്ഥാൻ മാനുഷ്യാവകാശ കമ്മീഷൻ തലവൻ

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (14:25 IST)
ജെയ്പൂർ: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് രാജ്യത്ത് നിരോധിക്കണമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ തലവൻ മഹേഷ് ചന്ദ്ര ശർമ. വിവാഹിതരകാതെ പുരുഷനൊപ്പം ജീവിക്കുന്ന സ്ത്രീകൾ വേശ്യകൾക്ക് തുല്യരാണ് എന്നാണ് മഹേഷ് ചന്ദ്രയുടെ വിവാദ പ്രസ്ഥാവന. 
 
വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുക എന്നത് മൃഗതുല്യമാണ്. ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും ഇത് എതിരാണ് എന്നാണ് രാജസ്ഥാൻ മനുഷ്യാവകശ കമ്മീഷൻ അധ്യക്ഷന്റെ അഭിപ്രായം. ഇത്തരം ബന്ധം നിരോധിക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് തടയേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവദിത്വം ആണെന്നും മഹേഷ് ചന്ദ്ര പറഞ്ഞു.
 
വിവാഹം കഴികാതെ ഒരുമിച്ച് ജീവിക്കുന്ന സ്തീകൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നതായും ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് നിതി നിഷേധിക്കപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്രയുടെ പ്രതികരണം. മയിലുകൾ ഇണ ചേരില്ല എന്നും. ഇണയുടെ കണ്ണിർ കുടിച്ചാണ് പ്രത്യുത്പാദനം നടക്കുന്നത് എന്നും രാജസ്ഥാൻ ജഡ്ജിയായിരിക്കെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article