ഡോക്ടര്‍മാര്‍ തുണിക്കഷ്ണം വയറിനുള്ളില്‍ മറന്നുവച്ചു; പ്രസവശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ചു

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (10:04 IST)
ഡോക്ടര്‍മാര്‍ തുണക്കഷ്ണം വയറിനുള്ളില്‍ മറന്നുവച്ചസംഭവത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ രമാപൂരം സ്വദേശിയായ മനോജിന്റെ ഭാര്യ നീലമാണ് മരിച്ചത്. ഇവര്‍ക്ക് 30വയസായിരുന്നു. സിസേറിയനിടെ തുണി ഡോക്ടര്‍മാര്‍ യുവതിയുടെ വയറിനുള്ളില്‍ മറന്നുവച്ചതാണ് മരണകാരണം. സിസേറിയനു ശേഷം യുവതി ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് ഷാജഹാന്‍പൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തുണിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ഇത് ഒരു ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. എന്നാല്‍ തിങ്കളാഴ്ചയോടെ യുവതി മരിച്ചു.
 
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ മൊഴിയെടുത്തില്ലെന്ന ആക്ഷേപവും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article