പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനാണ് രാജിവച്ചതെന്ന് ബിഎസ് യെദ്യൂരപ്പ

ശ്രീനു എസ്

വ്യാഴം, 29 ജൂലൈ 2021 (09:07 IST)
പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതെന്ന് ബിഎസ് യെദ്യൂരപ്പ. ഇനി താന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്ചയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യെദ്യൂരപ്പ രാജി വച്ചത്. 
 
യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് നേതാവുമായ ബസവരാജ് ബൊമ്മയാണ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്തമാസം സംസ്ഥാന വ്യാപകമായി പര്യടനം നടത്താനാണ് യെദ്യൂരപ്പയുടെ പദ്ധതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍