ഒറ്റദിവസം 32,695 പേർക്ക് രോഗബാധ, 606 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,68,876
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മുപ്പതിനായിരത്തിൽ അധികം കൊവിഡ് ബാധിതർ. ഇന്നലെ മാത്രം 32,695 പേർക്കാാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,68,876. ഈ നില തുടർന്നാൽ അധികം വൈകാതെ രജ്യത്ത് കൊവിഡ് ബധിതരുടെ എണ്ണം 10 ലക്ഷം കടക്കും
ഇന്നലെ മാത്രം 606 പേർ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,915 ആയി. 3,31,146 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 6,12,815 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2,75,640 ആയി. 10,928 പേരാാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 1,51,820 പേർക്ക് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,167 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,16,993 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 3,487 പേർ മരണപ്പെട്ടു.