വില്യം രാജകുമാരന്റെ കൈ മോദി പിടിച്ച് ഞെരിച്ചോ? ആ 'ഹസ്തദാനം' ലോകം ചർച്ച ചെയ്യുന്നു !

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (16:01 IST)
വില്ല്യം രാജകുമാരന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഹസ്തദാനം വിവാദത്തിൽ. ഇന്ത്യ സന്ദർശിക്കാനെത്തിയ വില്ല്യം രാജകുമാരന്റെയും ഭാര്യ കാതറിനെയും പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചപ്പോഴായിരുന്നു സംഭവം. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്റ്റീൽ വ്യവസായത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനു മുൻപായിരുന്നു സംഭവം.
 
പ്രധാനമന്ത്രി നൽകിയ ഹസ്തദാനത്തിന് അഞ്ചു മിനിട്ടിന് ശേഷം വില്ല്യം രാജകുമാരന്റെ പൂ പോലുള്ള കൈപത്തിയിൽ പാടുകൾ വീണു. വളരെ ശക്തമായ രീതിയിലായിരുന്നു ഹസ്തദാനം. മോദിയുടെ വിരൽ അടയാളങ്ങ‌ൾ കൃത്യമായി വില്ല്യം രാജകുമാരന്റെ കൈകളിൽ കാണാമായിരുന്നു. മോദി നൽകിയ ഹസ്തദാനം ഇന്ത്യാക്കാരുടെ സ്നേഹം മുഴുവൻ ഉൾക്കൊള്ളിച്ചു‌ള്ളതായിരുന്നുവെന്നും വാർത്തകൾ ഉണ്ട്. 
 
ഇന്ത്യൻ സന്ദർശനത്തിന്റെ അവസാന വേളയിലായിരുന്നു ഇരുവരും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. വിരുന്നിന് ശേഷം സ്റ്റീൽ വ്യവസായത്തെകുറിച്ച് ചർച്ചകളും നടന്നു. ബ്രിട്ടനിലെ തങ്ങ‌ളുടെ കച്ചവടം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ടാറ്റാ സ്റ്റീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയുണ്ടായാൽ 40,000 ആളുകളുടെ ജോലി ബ്രിട്ടനിൽ നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് ഇരുവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.