പ്രതിരോധ രഹസ്യങ്ങൾ ചോർത്തികൊടുത്തുവെന്ന സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവിന്റെയും ആരോപണങ്ങൾക്ക് മറുപടിയുമായി ബി ജെ പി എംപി വരുൺ രംഗത്ത്. ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് വരുൺ ഗാന്ധി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് വരുൺ ഗാന്ധി പറഞ്ഞു.
സ്ത്രീകളെ ഉപയോഗിച്ചു കെണിയൊരുക്കുന്ന‘ഹണി ട്രാപ്പി’ൽ വരുൺ ഗാന്ധി കുടുങ്ങിയെന്നും പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരൻ അഭിഷേക് വർമക്കും ആയുധകടത്തുകാർക്കും വരുൺ ഗാന്ധി പ്രതിരോധരഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്നാണ് ആരോപണം. ആരോപണങ്ങൾ ഉന്നയിക്കാനല്ലാതെ യാതോരു തെളിവും അവർക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.
2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നും വരുൺ വ്യക്തമാക്കി. 2006ല്‍ നാവികസേനയിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ അഭിഷേക് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. 2012വരെ അഭിഷേകിന്റെ ബിസിനസ് പാര്‍ട്ണറായിരുന്നു അലന്‍.