ആലോചിയ്ക്കട്ടെ: കേന്ദ്രത്തിന്റെ നിർദേശം നിരസിയ്ക്കാതെ കർഷകർ

Webdunia
വ്യാഴം, 21 ജനുവരി 2021 (13:42 IST)
കാർഷിക നിയമങ്ങൾതിരായ സമരത്തിനിടെ ആദ്യമായി കേന്ദ്ര സർക്കാർ നിർദേശത്തെ തള്ളാതെ കർഷകർ. അടുത്ത 18 മാസത്തേയ്ക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നും. ഇക്കാര്യം വ്യക്തമാക്കി സുപ്രീം കൊടതിയിൽ സത്യവാങ്മൂലം നൽകാമെന്നുമുള്ള 10 ആം വട്ട ചർച്ചയിലെ നിർദേശത്തിൽ ആലോചിച്ച് മറുപടി പറയാം എന്നാണ് കർഷകർ കേന്ദ്രത്തിന് നൽകിയിരിയ്കുന്ന മറുപടി. എംഎസ്‌പിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കമ്മറ്റിയെ നിയോഗിയ്ക്കാം എന്നും കേന്ദ്രം കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിയ്ക്കാതെ സമരം അവസാനിപ്പിയ്ക്കില്ല എന്ന നിലപാട് ഇതാദ്യമായാണ് കർഷകർ അയവുവരുത്തുന്നത്. ജനുവരി 22ന് ഇക്കാര്യത്തിൽ തീരുമാനം അറിയിയ്ക്കാം എന്നാണ് കർഷകർ കേന്ദ്രത്തെ അറിയിച്ചിരിയ്കുന്നത്. അതേസമയം റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ മാറ്റമുണ്ടാകില്ല എന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article