ജയലളിത മരിച്ചെന്ന് എഴുതിയ വിക്കിപീഡിയ തിരുത്തി; കൂട്ടിച്ചേര്‍ത്ത ‘മരണം’ എഡിറ്റ് ചെയ്തു മാറ്റി

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (14:01 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന് വിക്കിപീഡിയ പേജില്‍ കൂട്ടിച്ചേര്‍ത്തത് തിരുത്തി. ഇപ്പോള്‍, ജയലളിതയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നും സ്വതന്ത്രവിജ്ഞാന കോശമായ വിക്കിപീഡിയയുടെ ജയലളിതയെക്കുറിച്ചുള്ള പേജിലില്ല. കഴിഞ്ഞദിവസം, ജയലളിത സെപ്തംബര്‍ 30ന് മരിച്ചെന്ന് കൊടുത്തത് പിന്നീട് തിരുത്തി ഒക്‌ടോബര്‍ ഒന്ന് എന്ന് ആക്കുകയും അതിനുശേഷം എഡിറ്റ് ചെയ്ത കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കുകയായിരുന്നു.
 

അതേസമയം, കഴിഞ്ഞ ദിവസം ജയലളിത മരിച്ചെന്ന് എഴുതിയതിനെ തുടര്‍ന്ന് തമിഴ് ബ്ലോഗര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തിരുന്നു. ജയലളിതയുടെ ആരോഗ്യനില മോശമാണെന്നും പിന്നീട് അവര്‍ മരിച്ചെന്നും എഴുതിയതിനെ തുടര്‍ന്ന് തമിഴച്ചി എന്ന ബ്ലോഗര്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസെടുത്തത്.
 
ഇതിനിടെ, കഴിഞ്ഞദിവസം ജയലളിതയ്ക്ക് വിദഗ്ധചികിത്സ നല്കുന്നതിനായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രപരിചരണം, അനസ്തീഷ്യ എന്നിവയില്‍ വൈദഗ്ധ്യം നേടിയ ഡോക്‌ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലിയാണ് ജയലളിതയെ പരിശോധിക്കാനായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച് പാര്‍ട്ടിവൃത്തങ്ങളോ ആശുപത്രി അധികൃതരോ ഒന്നും പറഞ്ഞിട്ടില്ല.
Next Article