വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (18:10 IST)
ബെംഗളുരു: വീട്ടിലെ ജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് സംശയിച്ച് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിന്റെ കാല് തല്ലിയൊടിക്കാനായി 5 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് യുവതി നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘവും ഭാര്യയും പോലീസ് പിടിയിലായി. കല്‍ബുര്‍ഹിയിലെ ഗാസിപൂരിലാണ് സംഭവം.
 
ഗാസിപൂര്‍ അട്ടാര്‍ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദ്ദനത്തില്‍ 2 കാലിനും ഒരു കൈയ്ക്കും പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഭാര്യ ഉമാദേവി ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍