മകന്റെ മരണത്തില്‍ മനംനൊന്ത് അച്ഛനും അമ്മയും സഹോദരിയും ആത്മഹത്യചെയ്തു

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (11:48 IST)
പോളിയോ ബാധിച്ച് 18 വയസുകാരനായ മകന്‍ മരിച്ചതില്‍  മനംനൊന്ത് അച്ഛനും അമ്മയും സഹോദരിയും ആത്മഹത്യചെയ്തു. ഗോവയിലെ പനാജിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കുമ്പാര്‍ജുവയിലാണ് സംഭവം. 
 
അശോക് നായിക് (46), ഭാര്യ നൂതന്‍ നായിക് (40), ഏഴാംക്‌ളാസ് വിദ്യാഥിനിയായ മകള്‍ എന്നിവരെയാണ് വീട്ടിലെ മുറികളില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്.  
 
മകന്റെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. ശവസംസ്‌കാരച്ചെലവിലേക്കായി 15,000 രൂപയും ഇവര്‍ മേശപ്പുറത്ത് എടുത്തുവെച്ചിരുന്നു. സ്വന്തമായി ചെറിയ ഹോട്ടല്‍ നടത്തുകയായിരുന്നു ദമ്പതിമാര്‍. മകന്‍ മരിച്ചതിനുശേഷം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മകന്‍ മരിച്ച് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തിന്റെ ആത്മഹത്യ.