ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ആരാകും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഇതിനിടയിൽ ഉയർന്നു വന്ന പേരുകളിൽ മുൻപന്തിയിൽ തന്നെയുള്ളത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെതാണ്. എന്നാൽ, സ്മൃതി ഇറാനി വാർത്തകളോട് പ്രതികരിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കുകയാണ്. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് മന്ത്രി ആരോപിച്ചു. അതിന്റെ ലക്ഷ്യമായിട്ടാണ് ഇപ്പോൾ ഓരോ വാർത്തകൾ വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഗുജറാത്തിൽ വിജയനില താഴേക്ക് പോയതിനാലാണ് സ്‌മൃതി ഇറാനിയുടെ പേരുകൾ ഉൾപ്പടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരും നിർദേശിച്ചത്. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ളത് തെറ്റായ പ്രചാരണമാണെന്നും ഇതിനെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് സ്മൃതി വ്യക്തമാക്കിയിട്ടുള്ളത്.