'തട്ടിപ്പിലൂടെ ജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങൾ' - ബിജെപിയെ പരിഹസിച്ച് ഹാർദിക് പട്ടേൽ

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (08:00 IST)
ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേൽ. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയതിനാലാണ് ബി ജെ പി ജയിച്ചതെന്ന് പട്ടേൽ പറയുന്നു. സൂറത്ത്, രാജ്കോട്ട് മേഖലകളില്‍ വോട്ടിങ് മെഷീനുകളില്‍ ക്രമേക്കേട് നടന്നിട്ടുണ്ടെന്നാണ് പട്ടേൽ പറയുന്നത്. 
 
വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ താന്‍ അഭിനന്ദിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ വോട്ടിങ് മെഷീനില്‍ വലിയ തോതില്‍ ക്രമക്കേട് നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. പട്ടേലും ഈ വാർത്തയെ പിന്തുണച്ചിരുന്നു.
 
പട്ടേലടക്കമുള്ളവരുടെ ആരോപണം ശക്തമായതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ സാങ്കേതിക സംഘം പരിശോധന നടത്തിയെങ്കിലും ആരോപണത്തെ സാധൂകരിക്കുന്ന ഒന്നും തന്നെ ലഭിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍