തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയിലാണ് ബിജെപി. ഗുജറാത്തിൽ വിജയ് രൂപാണി മുഖ്യമന്ത്രിക്കസേര അലങ്കരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ആകാനാണ് സാധ്യതകൾ. സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയിലുണ്ട്.
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, ഉപരിതല ഗതാഗത സഹമന്ത്രിയും സൗരാഷ്ട്രയിലെ പാട്ടിദാർ നേതാവുമായ മൻസുഖ് മാണ്ഡവ്യ, കർണാടക ഗവർണറും ഗുജറാത്ത് മുൻ സ്പീക്കറുമായ വജുഭായ് വാല എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയിലുണ്ട്. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്മൃതി ഇറാനി നിഷേധിച്ചു.