എന്റെ 15 ലക്ഷം എപ്പോള്‍ കിട്ടും? പ്രധാനമന്ത്രിയോട് വിവരാവകാശ ചോദ്യം

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (09:40 IST)
ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നും പറഞ്ഞ തുക എപ്പോള്‍ കിട്ടുമെന്നും കേന്ദ്രസര്‍ക്കാരിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ. രാജസ്ഥാനില്‍ നിന്നുള്ള കനയ്യ ലാല്‍ ആണു മുഖ്യ വിവരാവകാശ കമ്മിഷനോട് ഇക്കാര്യം ചോദിച്ചത്. കമ്മിഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഇതിന്റെ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷംരൂപ നിക്ഷേപിക്കുമെന്നും തിരഞ്ഞെടുപ്പുകാലത്തു ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. അഴിമതി ഇല്ലാതാക്കുമെന്നും തിരഞ്ഞെടുപ്പുകാലത്തു പറഞ്ഞെങ്കിലും അഴിമതി 90 ശതമാനം വര്‍ധിച്ചുവെന്നും കനയ്യ ലാലിന്റെ അപേക്ഷയില്‍ പറയുന്നു. 
 
Next Article