ധാരാളം ഉപഭോക്താക്കളുള്ള ജനപ്രിയ മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. എന്നിരുന്നാലും വാട്‌സാപ്പ് വഴി നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തന്നെയാണ് ഇതിന് ഒരു പ്രധാന കാരണം. ഇതിനോടകം തന്നെ എട്ടു ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നിരോധിച്ചു. വാട്‌സാപ്പിന്റെ നിയമലംഘനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളാണ് നിരോധിക്കുന്നത്. എന്തൊക്കെയാണ് നിയമലംഘനങ്ങള്‍ എന്ന് നോക്കാം. അതില്‍ പ്രധാനം സേവന നിബന്ധനകളുടെ ലംഘനമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടല്‍, ബള്‍ക്ക് മെസ്സേജ്, സ്‌കാമിംഗ്, സ്പാമിംഗ് എന്നിവയാണവ.
കൂടാതെ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരുടെയും അക്കൗണ്ട് നിരോധിക്കാറുണ്ട്. കൂടാതെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവരെ ആ രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുന്നു. കൂടുതലായി ബ്ലോക്ക്, റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്തുന്ന അക്കൗണ്ടുകളും വാട്‌സ്ആപ്പ് പരിശോധിക്കുകയും നീക്കം ചെയ്യുകയും ചെയ്യാറുണ്ട്.