കൊവിഡ് വ്യാപനവും തുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് തെറ്റ് പറ്റിയിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എന്നാൽ 1,70,000 കോടി രൂപയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നെന്നും ഇതിൽ നിന്നും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷം എന്താണ് ചെയ്‌തതെന്നും വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് അമിത് ഷാ ചോദിച്ചു.
ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോള്‍ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങള്‍ക്ക് ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം എന്നാൽ നിങ്ങൾ ജനങ്ങൾക്ക് എന്താണ് ചെയ്‌തത്- അമിത് ഷാ പ്രതിപക്ഷത്തിനോട് ചോദിച്ചു.കോവിഡ് പതിസന്ധി നേരിട്ടപ്പോള്‍ മോദി സര്‍ക്കാര്‍ 60 കോടി ജനങ്ങള്‍ക്കായി 1,70,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. അമിത് ഷാ പറഞ്ഞു.