ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാര്‍ച്ച് 13 മുതല്‍ നിയന്ത്രണമില്ല

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (16:16 IST)
ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കുന്നു. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടമായിട്ട് ആയിരിക്കും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക.
 
ഇതിന്റെ ഒന്നാംഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിങ്‌സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24, 000 രൂപയില്‍ നിന്ന് 50, 000 രൂപയായി വര്‍ദ്ധിപ്പിക്കും. രണ്ടാംഘട്ടമായി മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
 
രാജ്യത്ത് അപ്രതീക്ഷിതമായി നോട്ട് പിന്‍വലിച്ചത് താല്‍ക്കാലികമായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാക്കിയതായും ആര്‍ ബി ഐ പറഞ്ഞു. നേരത്തെ, ഫെബ്രുവരി ഒന്നുമുതല്‍ തന്നെ കറന്റ് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിരുന്നു.
Next Article