മോഡിക്കുനേരെ കരിങ്കോടി വീശും: വൈക്കൊ

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (17:12 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്നാട് സന്ദര്‍ശിച്ചാല്‍ കരിങ്കൊടി കാണിക്കുമെന്ന് എം ഡി എം കെ നേതാവ് വൈക്കൊ.ശ്രീലങ്കന്‍ പ്രസിഡന്റിന്റെ തിരുപ്പതി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വൈക്കോയുടെ പ്രസ്താവന.

മോഡി എപ്പോള്‍ തമിഴ്നാട് സന്ദര്‍ശിച്ചാലും കരിങ്കോടികാണിക്കുമെന്നും രാജപക്സയെ തിരുപ്പതി സന്ദര്‍ശനത്തിനനുവദിച്ചത് മോഡിയാണെന്നും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സന്ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും വൈക്കൊ പറഞ്ഞു.

തമിഴരുടെ പ്രധിഷേധം ആന്ധ്രയിലെ ആളുള്‍ക്ക് നേരയും സര്‍ക്കാറിനെതിരെയും  ആകരുതെന്നും രാജപക്സയെ അമ്പലം സന്ദര്‍ശിക്കാനനുവദിച്ച മോഡിക്കെതിരെയാകണമെന്നും വൈക്കൊ വ്യക്തമാക്കി. എന്‍ ഡി ഐയില്‍ നിന്നും പുറത്തുവന്നതിനുശേഷം തങ്ങളുടെ ആത്മാഭിമാനം വര്‍ധിച്ചവെന്നും വൈക്കോ പറഞ്ഞു.

ശ്രീലങ്കയുടെ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ തിരുപ്പതി സന്ദര്‍ശനത്തിനെതിരെ  എംഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വൈക്കൊ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.