വാക്സിൻ വിതരണം ജനുവരിയിൽ ആരംഭിയ്ക്കും, കൊവിഡിന്റെ മൊശം അവസ്ഥ ഇന്ത്യ മറികടന്നു: കേന്ദ്ര ആരോഗ്യമന്ത്രി, വീഡിയോ

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (09:03 IST)
ഡൽഹി: രാജ്യത്ത് വാക്സിൻ വിതരണം ജനുവരിയോടെ ആരംഭിയ്ക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ജനുവരിയിൽ എപ്പോൾ വേണമെങ്കിലും വാസ്കിൻ വിതരണം ആരംഭിയ്ക്കാനാകും എന്നും ഇന്ത്യ കോവിഡിന്റെ മോശം അവസ്ഥ മറികടന്നു എന്നും ഹർഷ വർധൻ പറഞ്ഞു. 'ജനുവവരിയിൽ ഏത് ആഴ്ചയിലും വാക്സിൻ വിതരണം ആരംഭിയ്ക്കാനാകും. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് ജനങ്ങൾക്ക് നൽകുക. ഇതിനായി സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സംസ്ഥാന സംർക്കാരുകൾ കഴിഞ്ഞ നാലു മാസമായി യോജിച്ച് പ്രവർത്തിച്ചുവരികയാണ്.
 
വാക്സിൻ വിതരണത്തിനായി ജില്ലാ ബ്ലോക്ക് തലങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. 260 ജില്ലകളിലായി 24,000 ലധികം വളണ്ടിയർമാർക്ക് പരിശീലമ നൽകി വരികയാണ്. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, സൈനികർ, അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങി 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകാനാകും എന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. കോവിഡിന്റെ മോശം അവസ്ഥ ഇന്ത്യ പിന്നിട്ടു എന്നും എന്നാൽ നിയന്ത്രനങ്ങൾ എല്ലാം മാറി എന്ന് കരുതരുത് എന്നും കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.  

അനുബന്ധ വാര്‍ത്തകള്‍

Next Article