ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഭീഷണി സന്ദേശമയച്ച യുവാവ് പൊലീസ് പിടിയില്‍. 23 വയസ്സുകാരനായ മുംബൈ സ്വദേശിയായ പ്രവീണ്‍ കുമാര്‍ പ്രഥാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു ഹോട്ടലിലെ വെയ്റ്ററാണ്.
മാസം 25 മുതലാണ് മാധുരി ദീക്ഷിതിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. മാധുരി ദീക്ഷിതിന്റെ മക്കളെ കൊലപ്പെടുത്തും എന്ന ഭീഷണി സന്ദേശമാണ് ഇയാള്‍ അയച്ചത്. ഇതുകൂടാതെ ഇയാള്‍ അയച്ച മെസേജുകളില്‍ താന്‍ അധോലോക നേതാവായ ചോട്ടാ രാജന്റെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു.
ഇയാളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്ക് അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.