രാജ്യത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം.
ഉപയോക്താക്കളുടെ മോഡത്തിലാണ് വൈറസ് ആക്രമണം. ഈ സാഹചര്യത്തില്‍ ഉപയോക്താക്കളോടു പാസ്‌വേഡ് പുനഃക്രമീകരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു.
പാസ്‌വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണ് വൈറസ് ആക്രമണം കണ്ടെത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്‌വേർഡ് മാറ്റണമെന്നാണു ബിഎസ്എൻഎല്ലിന്റെ നിർദേശം.
ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്‌വർക്കുകളിലോ സെർവറുകളിലോ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ വിശദീകരിച്ചു.