ഇന്ത്യക്കാരെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (08:16 IST)
ഇന്ത്യയെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗിന്റെ തകര്‍പ്പന്‍ മറുപടി. 120 കോടി ജനങ്ങളുള്ള ഒരു രാജ്യം ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയത് ഇത്തരത്തില്‍ ഉത്സവമായി ആഘോഷിക്കുന്നത്  കണ്ടിട്ട് അത്ഭുതം തോന്നുന്നു എന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്റെ ട്വീറ്റാണ് സെവാഗിനെ ചൊടിപ്പിച്ചത്. 
 
ഞങ്ങള്‍ ഇന്ത്യക്കാര്‍ വളരെ ചെറിയതെന്നു തോന്നുന്ന സന്തോഷങ്ങള്‍ പോലും എല്ലാ കാലവും ഓര്‍ത്തിരിക്കുമെന്നും അത് ആഘോഷിക്കുമെന്നും സേവാഗ് മറുപടി നല്‍കി. കൂടാതെ ഇംഗ്ലണ്ടുകാര്‍ ക്രിക്കറ്റ് കണ്ടുപിടിച്ചിട്ടും ഇതുവരെ ഒരു ലോകകപ്പ് പോലും നേടാന്‍ കഴിഞ്ഞില്ലല്ലോ, എന്നിട്ടും വീണ്ടും വീണ്ടും ലോകകപ്പുകള്‍ക്ക് ഇംഗ്ലണ്ട്  ടീമിനെ അയക്കുന്നതോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു എന്നും വീരു ട്വീറ്റ് ചെയ്തു
 
എന്നാല്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഇപ്പോഴും കളിക്കുന്നുണ്ടെങ്കില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നുയെന്നും പീറ്റഴ്‌സണ്‍ ഉള്ളപ്പോള്‍ തങ്ങള്‍ ട്വന്റി-20 ലോകകപ്പ് നേടിയിരുന്നെന്നും മറുപടിയായി മോര്‍ഗന്‍ പറഞ്ഞു. 
എന്നാല്‍ പീറ്റേഴ്‌സണ്‍ 2007 ലോകകപ്പില്‍ കളിച്ചിരുന്നെന്നും എന്നിട്ടും ഇംഗ്ലണ്ടിന് ആ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെന്നും  സെവാഗ് മോര്‍ഗനെ ഓര്‍മിപ്പിച്ചു.
Next Article