വീട്ട് ജോലിക്കാരന്റെ പ്രവര്‍ത്തി; കോഹ്‌ലിക്ക് പിഴ ശിക്ഷ - നഷ്‌ടം 500 രൂപ!
കടുത്ത വേനല്‍ വകവയ്‌ക്കാതെ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ വിധിച്ചു. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷനാണ് താരത്തിനെതിരെ നടപടിയെടുത്തത്.
ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫെയ്‌സ് വണ്ണിലാണ് കോഹ്‌ലിയുടെ വീട്. ഇവിടെ ആറ് കാറുകളാണ് അദ്ദേഹത്തിനുള്ളത്. വീട്ടിലെ ജോലിക്കാരനാണ് കുടിവെള്ളം ഉപയോഗിച്ച് കാര്‍ പതിവായി കഴുകുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കോര്‍പറേഷനില്‍ പരാതി നല്‍കി.
അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും കോഹ്‌ലി 500 രൂപ പിഴയായി നല്‍കണമെന്ന് അറിയിക്കുകയും ചെയ്‌തു. കാറുകള്‍ കഴുകുന്നതിന് ധാരാളം വെള്ളം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.