ഇന്‍സ്റ്റഗ്രാമില്‍ 10കോടി ഫോളോവേഴ്‌സ്: നന്ദി അറിയിച്ച് വിരാട് കോലി

ശ്രീനു എസ്

വ്യാഴം, 4 മാര്‍ച്ച് 2021 (07:54 IST)
ഇന്‍സ്റ്റഗ്രാമില്‍ 10കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ ക്രിക്കറ്ററും ഏഷ്യാക്കാരനും എന്ന നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട്‌കോലി സ്വന്തമാക്കിയിരുന്നു. ഇതിനിപ്പോള്‍ ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം. എന്റെ യാത്ര മനോഹരമാക്കിയത് നിങ്ങളാണെന്നും നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ഫോളോവേഴ്സ് ഉള്ള നടി പ്രിയങ്ക ചോപ്രയ്ക്ക് 60.8 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. സ്പോര്‍ട്സ് താരങ്ങളില്‍ നാലാമനാണ് കോലി. ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ളത് ക്രിസ്റ്റിയനോ റൊണാല്‍ഡോക്കാണ്. 265 മില്യണ്‍ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പിന്നാലെ 186 മില്യണുമായി മെസിയും 147 മില്യണുമായി നെയ്മറും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍