തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കോളജ് ക്യാംപസില്‍ ഉഗ്രസ്ഫോടനം. വെല്ലൂര്‍ ഭാരതിദാസന്‍ എഞ്ചിനിയറിംഗ് കോളജിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ കോളജിലെ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. സ്ഫോടനം നടന്ന സമയത്ത് തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില അതീവഗുരുതരമാണ്.
കോളജിലെ ഏഴു ബസുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വാഹങ്ങളുടെ കണ്ണാടിചില്ലുകള്‍ എല്ലാം പൊട്ടിത്തെറിച്ചു. സ്ഫോടനം ഉണ്ടായ സ്ഥലത്ത് അഞ്ച് അടി താഴ്ചയില്‍ പുതുതായി ഒരു കുഴി ഉണ്ടായിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിന് എന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്‌ധരും പരിശോധന നടത്തിവരികയാണ്.
അതേസമയം, സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആകാശത്തു നിന്ന് ഉല്‍ക്ക പോലെ എന്തോ ഒന്ന് പതിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. എന്നാല്‍, ഇത് എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.