വാഹനങ്ങളിൽ ജാതിപേര്: ഉത്തർപ്രദേശിൽ വാഹന ഉടമകൾക്കെതിരെ പിഴ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (14:13 IST)
ഉത്തർപ്രദേശിൽ വാഹനങ്ങളിൽ ജാതിപേര് പ്രദർശിപ്പിച്ച സംഭവത്തിൽ നടപടി. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലും ജാതിപേര് പ്രദർശിപ്പിച്ച സംഭവം വാർത്തയായത്. കാൻപൂർ സ്വദേശികൾക്കെതിരെയാണ് നടപടിയെടുത്തത്.
 
ജാതിരാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള സ്ഥലമാണ് ഉത്തർപ്രദേശ്. അടുത്തിടെയാണ് വാഹനങ്ങളിൽ ജാതിപേര് പ്രദർശിപ്പിക്കുന്ന ശീലം ഉത്തർപ്രദേശിൽ പതിവായത്. കാറിന്റെ വിൻഡ് സ്ക്രീനിലും നമ്പർ പ്ലേറ്റിലുമാണ് ജാതിപേര് അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article