സർക്കാർ നടപ്പിലാക്കിയ നിയന്ത്രണത്തിനെതിരെ തിങ്കളാഴ്ച പ്രതിഷേധിക്കുമെന്നും നിയമം ലംഘിക്കുമെന്നുമാണ് എം പി അറിയിച്ചത്. നിയമം ലംഘിക്കുന്നവരിൽ നിന്നും ഈടാക്കുന്ന പണം സർക്കാരിലേക്ക് അല്ല പോകുന്നതെന്നും അതെല്ലാം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രശസ്തിക്കും പരസ്യത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു വിജയ് ഗോയൽ പ്രഖ്യാപിച്ചത്.
എന്നാൽ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്നത് ആരായിരുന്നാലും ഒരു ഇന്ത്യൻ പൗരനു നൽകുന്ന ശിക്ഷ ബി ജെ പി നേതാവായാലും നൽകുമെന്നും നിയമം ലംഘിക്കുന്ന പക്ഷം സിവിൽ ഡിവിഷനൽ പഴ്സണൽ എന്നറിയപ്പെടുന്ന ഡിഫൻസ് വൊളന്റിയേഴ്സ് ബി ജെ പി നേതാവിന് റോസാപ്പൂക്കൾ നൽകി നിയമത്തെക്കുറിച്ച് ഓർമിപ്പിക്കുമെന്നും വീണ്ടും നിയമം ലംഘിക്കുന്ന പക്ഷം 2,000 രൂപ പിഴ നൽകേണ്ടി വരുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.