വാരണാസിയില്‍ സ്ഫോടനം

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (16:12 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലവും ഹിന്ദുക്കളുടെ പുണ്യ നഗരവുമായ വാരണാസിയില്‍ സ്ഫോടനം. ഒരു മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പൊട്ടിത്തെറിയില്‍ ഭയപ്പെടാനൊന്നുമില്ലെന്നും പൊട്ടിത്തെറിക്ക് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കടുത്ത ചൂടില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ മുമ്പ് സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.