ചെന്നൈയിൽ നിന്നും മൈസൂരിലെത്താൻ ഇനി ആറര മണിക്കൂർ, വന്ദേ ഭാരത് എക്സ്പ്രസിന് തുടക്കം, മോദി ഫ്ലാഗ് ഓഫ് ചെയ്തു

Webdunia
വെള്ളി, 11 നവം‌ബര്‍ 2022 (19:46 IST)
അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് ഇനി ദക്ഷിണേന്ത്യയിലും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പച്ചക്കൊടി വീശി സർവീസ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് സർവീസാണിത്.
 
ചെന്നൈയിൽ നിന്നും മൈസൂരുവീലേക്കാണ് വന്ദേഭാരത് സർവീസ് നടത്തുക. ബുധനാഴ ഒഴികെ ആഴ്ചയിൽ 6 ദിവസമാണ് ചെന്നൈയിൽ നിന്നും സർവീസ് ഉണ്ടാകുക. ഏകദേശം 500 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ളത്. ഇത്രയും ദൂരം ആറരമണിക്കൂർ കൊണ്ടാണ് വന്ദേഭാരത് പൂർത്തിയാക്കുക. പാതയിലെ നവീകരണം പൂർത്തിയാക്കിയാൽ ഈ ദൂരം മൂന്ന് മണിക്കൂർ കൊണ്ട് പൂർത്തിയാക്കാമെന്ന് റെയിൽവേ അധികൃതർ പറയുന്നു. ചെന്നൈ മൈസൂരു റൂട്ടിൽ കാട്പാടി, ബെംഗളൂരു എന്നീ സ്ഥലങ്ങളിലാണ് സ്റ്റോപുകൾ ഉണ്ടാവുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article