മുന്‍പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരതരത്നം സമ്മാനിച്ചു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വീട്ടിലെത്തിയാണു പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പ്രധാമന്ത്രി നരേന്ദ്രമോഡിയും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും വാജ്പേയിയുടെ വീട്ടിലെത്തിയിരുന്നു. വളരെ കുറച്ചു പേരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി ജനസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്ത രംഗത്തെത്തിയത്. 1996 ലാണ് അദ്യമായി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. 1999-ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി.എ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി.