ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം, കാർ അടിച്ചുതകർത്തു(വീഡിയോ)

വ്യാഴം, 6 മെയ് 2021 (14:25 IST)
ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. ബംഗാളിലെ മേദിനിപൂരിൽ വെച്ചായിരുന്നു കാർ തകർത്തത്. ടിഎംസി ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് മുരളീധരൻ ആരോപിച്ചു.
 

TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1

— V Muraleedharan (@VMBJP) May 6, 2021
അക്രമത്തിൽ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കാറിന്റെ പുറകിലെ ചില്ലുകൾ പൂർണമായി തകർന്ന നിലയിലാണ്. അക്രമണത്തെ തുടർന്ന് മിഡ്‌നാപൂരിലെ സന്ദർശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാർ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വി മുരളീധരൻ ട്വിറ്ററിൽ പങ്കുവെച്ചു.
 
ഇന്ന് രാവിലെ 11 മണിയോടെ വാർത്താസമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അക്രമണമുണ്ടായത്.വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍