ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് 150മീറ്റര്‍ താഴ്ചയിലേക്ക് വീണു; 25പേരുടെ മരണം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജൂണ്‍ 2022 (08:54 IST)
ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് 150മീറ്റര്‍ താഴ്ചയിലേക്ക് വീണ് അപകടം. സംഭവത്തില്‍ 25പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 28പേരാണ് ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. 
 
സംസ്ഥാന ദുരന്തനിവാരണ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യാത്രാ സംഘം ഉത്തരകാശിയിലെ യമുനോത്രി ഡാമിലേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article