ചാര്‍ജിനിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കട്ടിലിനു തീപിടിച്ചു; ഉറങ്ങിക്കിടന്ന നാലു കുട്ടികള്‍ എന്തു മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 മാര്‍ച്ച് 2024 (10:32 IST)
ചാര്‍ജിനിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കട്ടിലിനു തീപിടിച്ചതിനു പിന്നാലെ ഉറങ്ങിക്കിടന്ന നാലു കുട്ടികള്‍ എന്തു മരിച്ചു. യുപിയിലെ മീററ്റിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ ഉറങ്ങി കിടക്കുകയായിരുന്നു. ഫോണ്‍ ചാര്‍ജിങ്ങിലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ റൂമില്‍ എത്തുകയായിരുന്നു. അപ്പോഴേക്കും തീ കുട്ടികളുടെ ദേഹത്ത് മുഴുവന്‍ പടര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മാതാപിതാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
 
നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനുമുമ്പേ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. രണ്ടു കുട്ടികള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതേസമയം അപകടത്തില്‍ 60%ത്തിലേറെ പൊള്ളലേറ്റ കുട്ടികളുടെ മാതാവ് ബബിത ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. പിതാവ് ജോണിയുടെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article