സംസ്ഥാനത്ത് ബലാത്സംഗങ്ങളും പീഡനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ ആയോധന കലകളില്‍ പരിശീലനം നേടണമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
സ്‌കൂളുകളിലും കോളേജുകളിലും അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഇത്തരത്തില്‍ പരിശീലനം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അഖിലേഷ് യാദവ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സഹായത്തിനുമായി 1090 വുമണ്‍ ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളും യുപിയില്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷ് യാദവ് ഇത്തരം കേസുകളില് അടിയന്തിര നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പീഡനങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലേക്ക് വീണു പോയിരുന്നു. തുടര്‍ന്നാണ് അഖിലേഷ് യാദവിന്റെ ഈ പുതിയ നിര്‍ദേശം