യുവതിയെ പീഡിപ്പിച്ചു, വീഡിയോ ഫേസ്ബുക്കില്‍ ഇട്ടു

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (13:24 IST)
യുപിയിലെ മുസാഫറാബാദില്‍ 20 കാരിയെ മാ‍നഭംഗപ്പെടുത്തി വീഡിയോ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു. എട്ടുപേര്‍ ചേര്‍ന്നാണ് യുപിയിലെ ബാസ്ദാദ ഗ്രാമത്തില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.


കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്റ്ര്നെറ്റില്‍  പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെ ത്തുടര്‍ന്ന് പെണ്‍കുട്ടി പോലിസില്‍ അറിയിച്ചിരുന്നില്ല . എന്നാല്‍ പ്രതികള്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെതതിനെത്തുടര്‍ന്ന് യുവതി  കേസുനല്‍കുകയായിരുന്നു.കേസില്‍ ഉള്‍പ്പെട്ട റാ‍ഷിദ്, വാസിക്, അബ്ദുള്‍ റഹ്മാന്‍ , ശൊകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.    ഇവര്‍ക്കെതിരെ ഐ പി സി 376 ഐറ്റി ആക്ടിന്റെ 67 എന്നീ വകുപ്പുകള്‍ പ്രകരം കേസ് എടുത്തു. ബാക്കിയുള്ള പ്രതികളെ പിടിക്കാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി