ലവ് ജിഹാദിന് 10 വർഷം തടവും പിഴയും, ജലസേചനത്തിന് സൗജന്യവൈദ്യുതി: യുപി‌യിലെ ബിജെപി പ്രകടനപത്രിക

ചൊവ്വ, 8 ഫെബ്രുവരി 2022 (15:55 IST)
ഉത്തർപ്രദേശ് നിയമസ‌ഭാ തിരെഞ്ഞെടുപ്പിനുള്ള ബി‌ജെപി പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി  തുറ്റങ്ങിയ വമ്പൻ വാഗ്‌ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയിലുണ്ട്.
 
ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഫെബ്രുവരി 6ന് പുറത്തിറക്കാനിരുന്ന പ്രകടനപത്രിക ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.
 
ഹോളിക്കും ദീപാവലിക്കും സത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാർഥിനികൾക്ക് സൗജന്യ ഇരുചക്രവാഹനം തുടങ്ങിയ വാഗ്‌ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. പത്ത് ലക്ഷം രൂപയുടെ നിക്ഷേപം ആകർഷിക്കും.വിധവാ പെന്‍ഷന്‍ 800-ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍