യുപിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ മരിച്ചു

Webdunia
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (13:00 IST)
ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാരും എഞ്ചിനിയറും മരിച്ചു. ബറേലിയിലെ കന്റോണ്‍മെന്റ് ഏരിയ ബേസില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന ഉടനെയാണ് അപകടം നടന്നത്.

പറക്കുന്നതിനിടെ കോപ്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.