ഉന്നാവോ സംഭവം, തെലങ്കാന ആവർത്തിക്കണം; അമ്മ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു

ഗോൾഡ ഡിസൂസ
ശനി, 7 ഡിസം‌ബര്‍ 2019 (15:31 IST)
ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി ചുട്ടുകൊന്ന സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം. നിരവധിപ്പേര്‍ പ്രതിഷേധവുമായി ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. അതേസമയം പ്രതിഷേധ സ്ഥലത്ത് അമ്മ മകളെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു.
 
ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് അമ്മ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത്. എന്നാല്‍ പൊലീസിന്റെ സമയോജിത ഇടപെടല്‍ അപകടം ഒഴിവാക്കി. പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
 
ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്. ഇന്നലെ രാത്രി 11. 40 ഓടെയായിരുന്നു യുവതിയുടെ മരണം. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article