ഇന്നലെ തെലങ്കാന, ഇന്ന് വാളയാർ; പൊലീസും ജനങ്ങളും നിയമം കൈയ്യിലെടുക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

കെ കെ
ശനി, 7 ഡിസം‌ബര്‍ 2019 (15:16 IST)
ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ട കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. തെലങ്കാനയിലെ വെറ്റിനററി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവെച്ച് കൊന്ന നാല് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊന്നത് ജനങ്ങൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. 
 
ഇന്നിപ്പോൾ വാളയാർ കേസിൽ അറസ്റ്റിലായി കോടതി ജാമ്യം നൽകിയ പ്രതിയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ച വാർത്തയും പുറത്തുവരുന്നു. നിയമവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതു മൂലമുള്ള ആൾക്കൂട്ട ആക്രമണമാണിതെന്ന് പലരും അഭിപ്രായം പറയുന്നുണ്ട്.
 
ജനങ്ങള്‍ക്കു നിയമവ്യവസ്ഥ യിലുള്ള വിശ്വാസം നഷ്ടപ്പെട്ട കാഴ്ച്ചയാണ് സ്വന്തം കസ്റ്റഡി യിലുള്ള പ്രതികളെ പാതിരാത്രി വെടിവച്ചു കൊന്ന പൊലീസിന് പുഷ്പ വൃഷ്ടി നടത്തുവാന്‍ ജനമനസ്സുകളെ പ്രേരിപ്പിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്യമാണ്. 
 
ഇതു അപകടകരം എന്നുള്ളതില്‍ സംശയം ഇല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കേട്ടുകേള്‍വി ഇല്ലാത്തവയാണ് സംഭവിക്കുന്നതില്‍ പലതും. ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ ഉണ്ടാവുകയാണ് വേണ്ടത്. നീതി നടപ്പാക്കപ്പട്ടു എന്നു പൂര്‍ണ്ണമായും കണ്ടു ബോധ്യപ്പെടുവാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല എന്നത്  ഒരു പച്ചയായ യാഥാർത്ഥ്യം ആണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article