അവിവാഹിതരായവർക്ക് മാസം 2750 രൂപ പെൻഷൻ, പ്രഖ്യാപനവുമായി ഹരിയാന സർക്കാർ

Webdunia
വെള്ളി, 7 ജൂലൈ 2023 (15:42 IST)
അവിവാഹിതരായവർക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. യുവതീയുവാക്കള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 45നും 60നും പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാസം 2750 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുകയെന്ന് ഹരിയാന മുഖ്യമന്ത്രി അറിയിച്ചു.
 
ഇതിന് പുറമെ 40നും 60നും ഇടയില്‍ പ്രായമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം ചെയ്യാത്ത പുരുഷന്മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാഠ പുരുഷന്മാര്‍ക്ക് പെന്‍ഷനായി അപേക്ഷിക്കാം. ഈ ആനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യ കാല പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article