ഉയർന്ന പെൻഷൻ: ഓപ്ഷൻ നൽകാനുള്ള തീയ്യതി വീണ്ടും നീട്ടിയേക്കും

തിങ്കള്‍, 26 ജൂണ്‍ 2023 (20:07 IST)
ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി ഇപിഎഫ്ഒ വീണ്ടും നീട്ടിയേക്കും. സാങ്കേതിക പ്രശ്നങ്ങൾ മൂലം അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ജീവനക്കാർ പരാതി ഉയർത്തിയതിനെ തുടർന്നാണ് തീരുമാനം.
 
ഇപിഎഫ്ഒ മുന്നോട്ട് വെച്ച വ്യവസ്ഥകളിലെ അവ്യക്തതയും ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും കാരണം ഒട്ടേറെ പേർ ഇനിയും ഓപ്ഷൻ നൽകിയിട്ടില്ല. നിലവിൽ ജൂൺ 26നാണ് ഓപ്ഷൻ നൽകാനുള്ള തീയ്യതി അവസാനിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ നാലിനാണ് യഥാർഥ ശമ്പളം അടിസ്ഥാനമാക്കി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടായത്. ഇത് പ്രകാരം യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വിഹിതം പെൻഷൻ ഫണ്ടിലേക്ക് വകമാറ്റാനുള്ള ഓപ്ഷൻ നൽകാൻ മാർച്ച് മൂന്നിനായിരുന്നു അവസാനതീയ്യതിയായി നിശ്ചയിച്ചത്. പിന്നീട് ഇത് ജൂൺ 26ലേയ്ക്ക് നീട്ടുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍