നാല് കോടി പോണ്‍ സൈറ്റുകളുള്ള രാജ്യത്ത് ‘പൂട്ടിന്’ പുല്ലുവില; ഒടുവില്‍ സംഭവിച്ചത് ഇത്രമാത്രം!

തിങ്കള്‍, 12 നവം‌ബര്‍ 2018 (13:21 IST)
രാജ്യത്ത് പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം ഫലവത്തായില്ലെന്ന് റിപ്പോര്‍ട്ട്. ടെലികോം കമ്പനികള്‍ അശ്ലീല സൈറ്റുകള്‍ പൂട്ടിയെങ്കിലും പോൺ കാണുന്നവരില്‍ ഒരു കുറവും വന്നിട്ടില്ല. ഇതിനു കാരണമായി പ്രവര്‍ത്തിച്ചത് ടെലികോം കമ്പനികള്‍ തന്നെയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡേറ്റാ ഉപയോഗം കുത്തനെ കുറയുമെന്ന നിഗമനത്തില്‍ പൂർണമായ നിരോധനത്തിന് ടെലികോം കമ്പനികള്‍ തയ്യാറാകാതിരുന്നതാണ് നീക്കം പൊളിയാന്‍ കാരണം. വിദേശത്തു നിന്നും നിയന്ത്രിക്കുന്ന നാലു കോടി പോൺ വെബ്സൈറ്റുകളും ബ്ലോഗുകളും രാജ്യത്ത് ലഭ്യമാകുന്നുണ്ടെന്നാണ് നിഗമനം. ഇതില്‍ 827 വെബ്സൈറ്റുകൾക്ക്  മാത്രമാണ് വിലക്ക് വന്നത്.

വിലക്ക് നേരിട്ട മുന്‍‌നിര വെബ്സൈറ്റായ പോൺഹബ് പുതിയ മിറർ വെബ്സൈറ്റിലൂടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 827 വെബ്സൈറ്റുകൾ കൂടാതെയുള്ള സൈറ്റുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരായി ലൈംഗിക ചൂഷണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ടെലികോം കമ്പനികള്‍ പോണ്‍ വെബ്സൈറ്റുകള്‍ നിരോധിച്ചത്. സെപ്റ്റംബര്‍ 27ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശം അനുസരിച്ചായിരുന്നു അശ്ലീല സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ ടെലികോം കമ്പനികള്‍ ഭാഗികമായി ശ്രമം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍