യു‌‌എന്‍ രക്ഷാസമിതി സ്ഥിരാംഗത്വം, ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ പിന്തുണ

ശനി, 19 സെപ്‌റ്റംബര്‍ 2015 (11:40 IST)
ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്  ഫ്രാന്‍സ് പിന്തുണ അറിയിച്ചു. ആവശ്യത്തിനായി ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചതായി രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎൻ രക്ഷാ സമിതിയിൽ നിർണ്ണായക മാറ്റം വരുത്താനുള്ള പ്രമേയത്തിന്റെയും അംഗത്വത്തിന്റെയും കാര്യത്തിലെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് ഊർജം പകരുന്നതാണ് പുതിയ പിന്തുണ.

യുഎന്നിന്റെ സമാധാന ദൗത്യങ്ങളിലെ ഇന്ത്യൻ ഇടപെടലുകളെ ഫ്രാൻസ് സ്വാഗതം ചെയ്തു. ലോക സമാധാന പാലനത്തിന് ഇന്ത്യൻ സേനയെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. ലോക സമാധാനവും സുരക്ഷയും തീവ്രവാദത്തിനെതിരായ പ്രവർത്തനവും നിലനിർത്തുന്നതിൽ പ്രതി‌ജ്ഞാ ബദ്ധമാണ്. മനുഷ്യർക്കും ആരാധനാലയങ്ങൾക്കുമെതിരായ ആക്രമണങ്ങളോടുള്ള വിയോജിപ്പും ഫ്രാൻസ് രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക