രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തോടുള്ള ക്രിമിനല്‍ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നോട്ട് പിന്‍വലിച്ചത് സ്വകാര്യ ഓണ്‍ലൈന്‍ പണമിടപാട് കേന്ദ്രങ്ങളാണ് ലാഭം കൊയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കു ചേരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ് നോട്ട് പിന്‍വലിക്കലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ജനങ്ങളുടെ നിഷ്കളങ്ക പിന്തുണ ലഭിക്കുമെന്ന് ബി ജെ പി കരുതിയെന്നും ആദ്യദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണു തുറന്ന് പ്രതികരിക്കാന്‍ തുടങ്ങിയെന്നും വി എസ് പറഞ്ഞു.