കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ഉപയോഗിച്ച് ശവകുടീരം നിര്‍മിച്ച യുവാവ് പിടിയില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഉദയന്‍ ദാസ് (32) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അക്ഷര ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഡിസംബര്‍ 27നാണ് കൊലപാതകം നടന്നത്. മുന്‍ കാമുകനുമായി അക്ഷര ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഉദയന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തടിപ്പെട്ടിയിലാക്കിയ ശേഷം സിമന്റ് ഇട്ട് ഉറപ്പിച്ചു. പിന്നീട് അതിന് മുകളിലായി മാര്‍ബിള്‍ ഒട്ടിച്ചു ശവകുടീരം നിര്‍മിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അക്ഷയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് ബോപ്പാലില്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉദയനും യുവതിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.