ഉദുമയിൽ പ്രശ്നം ഉണ്ടാക്കുന്ന ബൂത്തുകൾ അമ്പത്, കള്ളവോട്ട് തടയണം: ഹർജിയുമായി കെ സുധാകരൻ സുപ്രിംകോടതിയിൽ

Webdunia
ചൊവ്വ, 10 മെയ് 2016 (15:32 IST)
കാസർഗോഡിലെ പ്രധാന തെരഞ്ഞെടുപ്പ് നിയോജകമണ്ഡലമായ ഉദുമയിൽ കള്ളവോട്ട് കൂടുതലാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ സുപ്രിംകോടതിയിൽ ഹർജി നൽകി. ഉദുമയിൽ അമ്പതിലധികം പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നും കർശനമായ കേന്ദ്രസേനയെ ഇവിടെ നിയോഗിക്കണം എന്നുമാണ് ഹർജിയിൽ പറയുന്നത്.
 
കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്ന കെ സുധാകരന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിജയിക്കണമെങ്കിൽ ഏത് രീതിയിൽ വേണമെങ്കിലും പോളിങ്ങ് ശതമാനം ഉയർത്തണം. അതിനായ് സ്വർഗത്തിൽ പോയകരും നരകത്തിൽ പോയവരും പുറത്തുള്ളവരും വോട്ട് ചെയ്യണം എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.
 
മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യു ഡി എഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലായിരുന്നു കെ സുധാകരന്റെ പരസ്യമായ കള്ളവോട്ട് ആഹ്വാനം. യോഗത്തിൽ പൺക്കെടുത്തയാൾ എടുത്ത വീഡിയോ ആയിരുന്നു പുറത്ത് വന്നത്.
Next Article