രാജ്യത്ത് മോഡി തരംഗം ഉണ്ടെന്ന് ഒടുവില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സമ്മതിച്ചിരിക്കുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മൊഡി തരംഗത്തിനെ അടച്ചാക്ഷേപിച്ച ഉദ്ദവ് മഹാരാഷ്ട്രയില്‍ മോഡി തരംഗമില്ലെന്നും ഉള്ളത് സേനാ തരംഗമാണെന്നും പറഞ്ഞിരുന്നു. ഈ പ്രഖ്യാപനമാണ് ഉദ്ദവ് തിരുത്തിയിരിക്കുന്നത്.
ശിവസേന മുഖപത്രമായ സമ്നയില്‍ മൊഡി തരംഗം മാത്രം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഉദ്ദവ് മൊഡി തരംഗത്തിനെ അംഗീകരിച്ചത്. മോഡി തരംഗമാണ് മഹാരാഷ്ട്രയിലെ ലോക്സഭ - നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശ്രദ്ധേയമായ വിജയം സമ്മാനിച്ചത്. ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും ബിജെപിക്ക് അഭിമാനകരമായ വിജയം ലഭിച്ചതും മോഡി തരംഗത്തിന്റെ ഫലമായാണ്, കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്റെ എല്ലാ ക്രെഡിറ്റും മോഡിക്കും അമിത് ഷായ്ക്കുമാണ് ഉദ്ദവ് പറയുന്നു.
ഡല്‍ഹിയില്‍ ഉണ്ടാകുന്ന മതപരിവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം ഒച്ചവയ്ക്കുമ്പോഴും ജാര്‍ഖണ്ഡിലും കശ്മീരിലും വരാനിരിക്കുന്ന വികസനങ്ങള്‍ അതല്ലാം മറയ്ക്കുന്നു. മോഡി മാജിക് പ്രദര്‍ശിപ്പിക്കപ്പെട്ട ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷം തകര്‍ന്നിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.