ഹിന്ദി നടൻ സമീർ ശർമ ആത്മഹത്യ ചെയ്ത നിലയിൽ

കെ ആർ അനൂപ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (14:14 IST)
പ്രശസ്ത ഹിന്ദി സീരിയൽ താരം സമീർ ശർമ ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈ മലാഡിലെ അപ്പാർട്ട്മെന്റിൽ സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. 44 വയസ്സുകാരനായ സമീർ ഈ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടേക്ക് താമസം മാറ്റിയത് അടുത്തിടെയാണ്. 
 
അതേസമയം മൃതദേഹം ആദ്യം കണ്ടത് അവിടത്തെ കാവൽക്കാരൻ ആണെന്നും ആത്മഹത്യയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
 
നിലവില്‍ യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും സമീർ അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article